Sunday 4 October 2009

ഒരു കിളിപ്പാട്ട്

ഒരു കിളിപ്പാട്ട്
ഇരുളുണരും മുന്‍പെ കൂടണയൂ കുഞ്ഞിക്കിളീ
സീമന്തത്തില്‍ സിന്തൂരമണിയുന്നു ചക്രവാളം
അര്‍ക്കനബ്ധിയില്‍ അരുണം പടര്‍ത്തുന്നു
ആഴിതന്‍ ആഴത്തിലേക്കു ചായുന്നവന്‍ മെല്ലെ
കടല്‍ കാമിനിയവള്‍ നാണത്താല്‍ ചുവക്കുന്നു..
അങ്ങകലെ അമ്മക്കിളിതന്‍ നെഞ്ചകത്തില്‍
ആകാംക്ഷ നെരിപ്പോടു ചമക്കുന്നു
താതന്റെ കണ്ണുകള്‍ ദൂരെ നീളും
പാതവക്കിലേക്കോടിയെത്തുന്നു - എവിടെ
ന്‍ കണ്മണി ? അവളിനിയുമെത്തീലയോ..?
അമ്മ തന്‍ ചിറകിന്‍ കീഴിലായിരുന്നിത്രനാള്‍
ആ മേനി തന്‍ ചൂടറിഞ്ഞു വളര്‍ന്നവള്‍
ഒട്ടുനാളായില്ലാ തനിയെ പറന്നു തുടങ്ങി
സ്വന്തമാ‍യി നേട്ടങ്ങള്‍ന്‍ പൊന്‍കതിരുകൊയ്യാന്‍
അവള്‍തന്‍ ചിറകിന്നാക്കരുത്തുണ്ടോ?
അകലെപ്പാടത്തിലേയ്ക്ക് പറന്നെത്താന്‍ , പിന്നെ;
കഴുകന്റെ കണ്ണില്പെടാതെ തിരികെയെത്താന്‍ ,
ചുണ്ടിലൊളിപ്പിച്ച നറുംസ്മിതം ഉടപ്പിറന്നോനു നല്‍കാന്‍
കുറുമ്പിയാണവള്‍, കൊച്ചു തോട്ടാവാടിപോല്‍
ഒട്ടുക്ഷീണിക്കും സ്നേഹനോവു പറ്റിയാല്‍
തോല്ക്കില്ലയവള്‍ ആര്‍ക്കുമുന്നിലും,പക്ഷേ, സ്നേഹം
തോല്‍പ്പിക്കുമവളെയും , അവളാസ്നേഹത്തെയും..
ഏറെപ്പരിചിതമാണെനിക്കാപ്പെണ്‍കിളിയെ
ഉയര്‍ന്നെത്തിടും നാളെയവള്‍ കീര്‍ത്തിതന്‍ ശ്രിംഗത്തില്‍..
പേര്‍ത്തും ഞാന്‍ പറയും അവളെന്‍ സൌഹൃദം
ആത്മഹര്‍ഷം നല്കും എന്നിലാചിന്തകള്‍..

1 comment:

  1. ഏറെപ്പരിചിതമാണെനിക്കാപ്പെണ്‍കിളിയെ :)

    ReplyDelete