Sunday 29 August 2010

Perilllaaaaaaaaaaaaa

ആപ്പിള്‍ ജ്യൂസ്‌ ബോട്ടിലില്‍ ശേഷിച്ച അവസാന തുള്ളിയും ഗോവര്‍ദ്ധന്‍ വായ്ക്കുള്ളിലേക്ക് ഇറ്റിച്ചു വീഴ്ത്തി... അതും തീര്‍ന്നു പോയിരിക്കുന്നു.... തനിക്കായി ഒന്നും ശേഷിക്കുന്നില്ല.... ഒരിക്കലും ഒന്നും കാത്തു നില്‍കാത്തത് പോലെ.... ഒന്നും കാത്തു നില്കുന്നില്ലെന്നോ, ഒന്നും ശേഷിക്കുന്നില്ലന്നോ എങ്ങനെ പറയാനാവും.... ഉറക്കമില്ലാത്ത രാത്രികള്‍ കാത്തു നില്കുന്നുണ്ടല്ലോ...? ഒരു പിഴവിനും ഇടയില്ലാത്ത വിധത്തില്‍ തനിക്കായി, ഇരുള്‍ പടര്‍ത്തുന്ന കണ്ണുനീര്‍ കണങ്ങളും ഇരുളിലെ നിശബ്ദതക്കു ഭംഗം വരുത്താന്‍ ഗദ്ഗദങ്ങളും എന്നും കാത്തു നില്കുകയല്ലേ.... ? മാറാല മൂടാത്ത ദുഃഖങ്ങള്‍ അതിനൊരു കുറവുമില്ല തന്നെ.... ഒരു മാറാലയുടെ മറവെങ്കിലും ഉണ്ടായിരുന്നെകില്‍ ഒന്നും ഓര്ക്കാണ്ടിരിക്കാമായിരുന്നു. അല്ലെങ്കില്‍ ഓര്‍മ്മകള്‍ തന്നെ മരിച്ചു പോകുന്ന അസുഖം, ഒരിക്കല്‍ സീനിയര്‍ ആയി പഠിച്ച കൃഷ്ണേട്ടന് ഉണ്ടായാ പോലെ എല്ലാം മറന്നു പോകുന്ന ഒരു കൊച്ചു കുട്ടിയായി മാരിയെന്‍കില്‍ എത്ര നന്നായിരുന്നു എന്ന് പോലും തോന്നി പോകുന്നു....

തീര്‍ന്നു പോയ ആപ്പിള്‍ ജ്യൂസ്‌ ബോട്ടില്‍ അതിനു എന്നോടൊരു പുച്ച്ചമുണ്ടോ...? ഗോവര്‍ദ്ധന്‍ സ്വയം ചോദിച്ചു.... മധുരം അധികം കഴിക്കരുത്, നിന്റെ സ്വഭാവം പോലെ ഭക്ഷണത്തിലും അധികം മധുരമായാല്‍ പിന്നെ ഷുഗര്‍ ഫാക്ടറി തന്നെ തുടങ്ങാം എന്ന് തമാശ മട്ടില്‍ പറഞ്ഞ മോഹന്‍ ഡോക്ടര്‍ "ആ വല്ലപ്പോഴും ഭക്ഷണത്തിന് ശേഷം ഇതിലൊന്ന് കഴിച്ചോ എന്ന് പറഞ്ഞു ആ വെള്ളക്കോട്ടുകാരന്‍ തന്ന 'ടയാലോന്‍' ടാബ്ലെറ്റ്, ആ സ്ട്രിപ്പില്‍ ശേഷിക്കുന്നതിനെ ഒന്നായി വലിച്ചു ഒരു ഏറു കൊടുത്തു മൂലയിലെ വേസ്റ്റ് ബോക്സിനുള്ളിലേക്ക് .... കിടക്കവിടെ, നിന്നെ ഞാന്‍ എന്തിനു കഴിക്കണം, ആര്‍ക്കു വേണ്ടി കഴിക്കണം... ? എനിക്ക് സൌകര്യമില്ല തന്നെ.... ബാസ്കെറ്റ് ബോള്‍ കളിച്ചു ശീലമില്ലെങ്കിലും ആ കളിയില്‍ സ്ഥിരം ചാമ്പ്യന്‍മാരാവുന്നവരുടെ കോളേജില്‍ പഠിച്ചത് കൊണ്ടാണോ ആവോ, കൃത്യം അത് ബോക്സിനുള്ളില്‍ തന്നെ വീണു.... കര്‍ത്താവിനു സ്തുതി.

ഉറക്കമില്ലാത്ത രാത്രികള്‍ അതിപ്പോള്‍ ശീലമായിരിക്കുന്നു... അല്ലെങ്കില്‍ അനുഭവിച്ചനുഭവിച്ചു ശീലിച്ചു എന്ന് പറയുന്നതും ഭംഗി തന്നെ. പകല്‍ ബുദ്ധിയെ, ശീതീകരിച്ചൊരു മുരിക്കുല്ലീലാക്കി വ്യവയായ ഭീമന് വേണ്ടി പണയം വച്ച് വിരല്‍ തുംപുകള്‍ക്ക് ക്ഷതമെല്‍പ്പിച്ചു അവന്റെ മാസ വരുമാനത്തിന്റെ ഓഹരി പറ്റുമ്പോള്‍ എല്ലാം മറന്നു രാത്രിയിലുരങ്ങാമല്ലോ എന്ന് ആശിച്ചിരുന്നു... അങ്ങനെ സമാധാനം നിറഞ്ഞ ഒരു ഉറക്കം മാത്രം ആഗ്രഹിക്കുമ്പോള്‍ തന്റെ തലയില്‍ ഏല്‍ക്കുന്ന ചൂട് തനിക്കു താഴെ തണലില്‍ നില്‍കുന്നവരുടെ കണ്ണുകളില്‍ നോവു പടര്‍ത്തിക്കാനാക്കരുത്‌ എന്ന് അറിവ് വച്ചത് മുതല്‍ മനസിലും ശരീരത്തിലും നിറച്ചു വച്ച ആ അഭിനിവേശം ഇപ്പൊ മറ്റൊരു വിധത്തില്‍ ഒരു ചിന്ത കൂടി ഉണര്‍ത്തുന്നു.... എന്തായാലും ഇപ്പൊ രാത്രിയില്‍ ഉറക്കമില്ല... അങ്ങനെയെങ്കില്‍ രാത്രികാലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും ഒരു സ്ഥാപനത്തില്‍ കൂടി പണി തരപ്പെടുതിയാല്‍ ഉറങ്ങാതെ ചിലവഴിക്കുന്ന സമയത്തെ കൂടി വിട്ടു കാശ് സമ്പാദിക്കാമല്ലോ . ഒടുവില്‍ എല്ലാം മറന്നു ഉറങ്ങുംപോഴേക്കും കടമകളുടെ, ബാധ്യതകളുടെ എല്ലാ ഭാണ്ടവും ഒഴിഞ്ഞിരുന്നു എന്നാശ്വസിച്ചു കൊണ്ട് തന്നെ സുഖമായുറങ്ങാം.... ഒടുക്കതെയുറക്കം.

തൊട്ടടുത്ത്‌ തലയക്കരികിലായി ശബ്ദമുണ്ടാക്കാതെ മിന്നി തിളങ്ങി നിങ്ങളെ ആരോ വിളിക്കുന്നു എന്നറിയിക്കുന്ന മൊബൈലുകള്‍ അതിന്റെ വൈബ്രേഷന്‍ ... ആ നേര്‍ത്ത ശബ്ദം കേള്‍കാം ... രണ്ടു മൊബൈലുകളിലും മാറി മാറി വിളിക്കുവാണ് മറ്റാരുമാവില്ല.... പ്രിയതമ തന്നെയാവും. ഫോണ്‍ കയ്യിലെടുക്കാതെ കുറെ നേരം നോക്കി ഇരുന്നു....
കുറച്ചു മുന്നേ ക്ഷമയുടെ അവസാന പിടി വള്ളിയും പോട്ടിയപോഴാനല്ലോ അത് ഓഫ്‌ ചെയ്തു കയ്യില്‍ നിന്നും ദൂരേക്ക്‌ മാറി വച്ചത്... എന്നിട്ടും പ്രിയ പത്നി മൃദുല തമ്പുരാട്ടി വിടാന്‍ കൂട്ടാക്കുന്നില്ല തന്നെ. ഞാന്‍ ഇനി അത് അറ്റന്‍ഡ് ചെയ്തു അവളുടെ നാവിലെ ഊര്‍ജം തീരും വരെയോ ഉള്ളില്‍ തികട്ടിയതൊക്കെ തുപ്പി തീര്‍ന്നു സ്വയം ആശ്വസിക്കും വരെയോ എല്ലാം ഞാന്‍ ഏറ്റു വാങ്ങണം.

ഇനി എനിക്ക് എഴുതാന്‍ സൌകര്യമില്ല്ല......
എനിക്ക് ഉറക്കം വരുന്നു.....
എന്നോട് എഴുതാന്‍ ആവശ്യപ്പെട്ട പ്രിയ സുഹൃത്തുക്കളെ നിങ്ങള്‍ ക്ഷമിക്കുക ... എനിക്ക് വട്ടായി
ഇനി ഞാന്‍ ഉറങ്ങട്ടെ ഹിഹിഹിഹിഹി

No comments:

Post a Comment