Friday, 23 October 2009

നിത്യ വസന്തമായ ഒരു സംഗീത ശില്പിയിലേക്ക്……………………………

മഴ കഴിഞ്ഞും തീരാത്ത മരം പെയ്തുപോലെ രവിന്ദ്രന്‍ മാഷ്......
ഗൃഹാതുരത്വത്തിന്റെ നോവുകള്‍ നിറച്ച്..., കൈക്കുടന്നയില്‍ വാരിയെടുത്ത് നെഞ്ചോടു ചേര്‍ത്തു പിടിക്കാന്‍ കൊതിച്ചു പോകുന്ന , ശുദ്ധ സംഗീതത്തിന്റെ തേന്‍ ചുരത്തുന്ന ഒരു പിടി ഗാനങ്ങള്‍ മലയാളിയുടെ കാവ്യലോകത്തിന്റെ നീലവാനിലേയ്ക്ക്.. അലയായ്‌ പടര്‍ത്തിയിട്ട്
രാഗവും താളവും ഈണവുമില്ലാത്ത മരണത്തിന്റെയോപ്പം ഒന്നും മിണ്ടാതെ നടന്നു കളഞ്ഞ മഹാനുഭാവന്‍.....!

സംഗീതം വരദാനമായ് ലഭിച്ച മനുഷ്യ ജന്മങ്ങള്‍ ദേവസംഗീതം പേറുന്ന ഗന്ധര്‍വജന്മങ്ങള്‍ ആണ് എന്ന മിത്തിനു ജീവന്‍ നല്‍കിയവരില്‍ ഈ പ്രതിഭ കൂടി ചേരുമ്പോള്‍ ഇനിയുമവശേഷിക്കുന്ന വളരുന്ന സംഗീതോപാസകര്‍ക്ക് ആ അനിര്‍വചനീയമായ കലയുടെ അനന്തമായ വിഹായസ്സിലേക്ക്
ഇനിയുമിനിയും പറന്നുയരാന്‍ ആവേശം ചിറകില്‍ തൂവലായ് തീര്‍ന്നു കരുത്ത്‌ പകരുന്നു.. സ്വന്തം ചിരിമുത്തുകള്‍ കോര്‍ത്തെടുത്തു ഒരു ചിലങ്ക പണിതു , ആ ചിലങ്കയെ തംബുരുവായ് കരുതി മരണത്തിന്റെ നിശബ്ദതയ്ക്കു കനം വയ്ക്കുമ്പോള്‍ കിലുക്കി നോക്കാന്‍ അല്ലെങ്കില്‍ ആ കറുത്ത നിശബ്ദതയെ കീറിമുറിക്കാന്‍ മാഷ് ഒപ്പം കൊണ്ടു പോയിട്ടുണ്ടാവണം..
മരണത്തിലും സംഗീതം അമത്വമാണെന്നു തെളിയിക്കുവാന്‍ കാല്പനികത നിറഞ്ഞ അദ്ധേഹത്തിന്റെ ഭാവന സമ്പന്നത ശ്രമിച്ചിരിക്കും..
തീര്‍ച്ചയാണത്,

ഒരു പക്ഷെ..ഇന്നദേഹം തനിക്ക് മുന്‍പേ കടന്നു പോയ സംഗീതോപാസകരോടൊപ്പം ചേര്‍ന്ന്, സപ്തസ്വരങ്ങള്‍ക്ക് പുടവ്വയുടുപ്പിച്ച് ദേവസദസ്സിലെ ദേവ വൃന്ദങ്ങളെയും സുര സുന്ദരിമാരെയും രസിപ്പിക്കുന്നുണ്ടാകും.. അങനെ തന്നെയാകട്ടെ……………. പക്ഷെ..,
ഇവിടെ ദൈവത്തിന്റെയീ നാട്ടില്‍ അദ്ദേഹം മരണമില്ലാത്തവനായി കഴിയുന്നു..“ആ ഭാവന സമ്പന്നത അമരത്വം നല്കിയ ഗാനങ്ങളിലൂടെ......."


നീലാംബരിയിലും ശ്രീരാഗത്തിലും വിരിയിചിറക്കിയ പ്രണയ ഗാനങ്ങള്‍ കരിങ്കല്‍ ഹൃദയങ്ങളിലും അനിര്‍വചനീയമായ നോവുണര്‍ത്തുമ്പോള്‍ (ഒരുപക്ഷേഒരു പ്രണയത്തിന്റെ ഉറവയും കിനിയുന്നുണ്ടാകും) അമൃതവര്‍ഷിണിയില്‍ മെനഞ്ഞെടുത്തവ പുല്‍നാമ്പുകളില്‍ മഴയെന്നപോലെ, ഹൃദയങ്ങളില്‍ നിലാ നൂലില്‍ തീര്‍ത്ത മഴയായ് പെയ്തിറങ്ങുമ്പോള്‍ അല്ലയോ ശില്പീ അങ്ങ് എവിടേയ്ക്കാണ് മറഞ്ഞു കളയാന്‍ ശ്രമിച്ചത്.....? മരണമെന്നവല്ക്കലത്തിനുളളിലോ..?കഴിയില്ലാ. തീര്‍ച്ചയാണ്.....

സംഗീതത്തിനു മരണമില്ലായ്മ നല്‍കാന്‍ ശ്രമിച്ചവരുടെ കൂട്ടത്തില്‍ കൂടിയ അങ്ങും അവിടുന്നു ഈണം പകര്‍ന്നു അമരത്വം നല്കിയ ഗാനങ്ങള്‍ക്കൊപ്പം..
എന്നും ചിരന്ജീവിയായ്‌ തന്നെ കഴിയും; "മലയാളിയുടെ…., മനുഷ്യന്റെ മനസ്സില്‍സംഗീതാസ്വാദനത്തിന്റെ അവസാന കണികയും മരിക്കും വരെ......"

സ്നേഹാദരങ്ങളോടെ.....


<

Wednesday, 21 October 2009

മരണത്തിന്റെ ഈറന്‍ വയലറ്റ്‌ പൂക്കള്‍ തേടി പോയ എന്റെ നന്ദിതയ്ക്ക്.........

മരണത്തിന്റെ ഈറന്‍ വയലറ്റ് പൂക്കള്‍ തേടിപോയവള്‍ക്ക്......,
നന്ദിതാ,
ഇന്ന് ഞാന്‍ നിന്നിലെ നിന്നെ തിരിച്ചറിഞ്ഞു. ....
ഒരു പക്ഷെ ഇന്ന് ഈ ഞായറാഴ്ച എരിഞ്ഞടങ്ങുംപോഴെയ്ക്കും നീ ഒത്തിരി മനസുകളിലെയ്ക്ക് വേദനിപ്പിക്കുന്ന,
കരളില്‍ ഈറന്‍ പടര്‍ത്തുന്ന ഒരു നോവായി കടന്നു കയറിയിട്ടുണ്ടാവും.

എങ്കിലും,
നന്ദിതാ.. നീ....., നീ മാത്രമെന്തേ മരണത്തിന്റെ നനുത്ത സ്പ
ര്‍ മുള്ള ആ ഈറന്‍ വയലറ്റ് പൂക്കള്‍ തേടി പോയി...?
നഷ്ടപ്പെടലിന്റെ യാ
ഥാര്‍ത്യതയെ തിരിച്ചറിഞ്ഞപ്പോഴുണ്ടായ നൊമ്പരമോ..., അതോ ഓരോ വേര്‍പിയലുകളും വേദനയല്ല, ശൂന്യതയാണ് മനസ്സില്‍ നിയ്ക്കുന്നത് എന്ന സത്യം തിരിച്ചറിഞ്ഞത് കൊണ്ടോ... ?
അതുമല്ലെങ്കില്‍ ‍,
വേര്‍പിരിയലുകള്‍ എല്ലാംതന്നെ വെരറ്റൊടുങ്ങലുകള്‍ ആണ് എന്ന സമീകരിക്കപ്പെട്ട സമവാക്യത്തെ ഇനി ഒരു വിധത്തിലും മാറ്റി എഴുതാന്‍ ആകില്ല എന്ന് ജീവിതം തന്ന പാഠങ്ങളില്‍ നിന്നും പകര്‍ന്ന അറിവ് നിന്നെ സ്വയം ഒടുക്കുവാന്‍ പ്രേരിപ്പിച്ചു എന്നാണോ....?
അങ്ങനെയെങ്കില്‍ ‍....നന്ദിതാ,
നിനക്ക് കൂട്ടായി ഒരു പക്ഷെ നിന്നെക്കാളും മുന്നേ തന്നെ കാലത്തി
ന്‍റെത്തിലേരി വിധിയുടെ തിരശീലക്കു പിന്നിലേക്കു മറയെണ്ടിയിരുന്നവര്‍
ഈ ഞാനുള്‍പ്പടെ ഞാനറിയുന്നവര്‍ പലതാണ് .
നന്ദു......,
നമ്മള്‍ ഒത്തിരിപേരെ സ്നേഹിക്കുന്നു .... പല തലങ്ങലുള്ള സ്നേഹം പങ്കു വെയ്ക്കുന്നു. പല വികാരങ്ങള്‍ നിറഞ്ഞ സ്നേഹം പകുത്തു നല്‍കുന്നു.
കൊടുത്താലും കൊടുത്താലും മതിവരാത്ത ,ലഭിച്ചാലും ലഭിച്ചാലും കൊതി തീരാത്ത ആ സ്നേഹത്തെ ആവോളം പുല്‍കി പുണരണം എന്നും..
അതിന്റെ ആഴങ്ങളിലേയ്ക്ക് വീണു അലിയണം എന്നും ഒക്കെ ആഗ്രഹിക്കുന്നു ....
എന്നിട്ടും എന്തെ നമ്മള്‍ ആത്മാര്‍ഥമായി സ്നേഹിക്കപ്പെടുന്നില്ല..?
എന്‍റെ ഓപ്പോള്‍ പറയുന്നത് പോലെ നിറങ്ങളുടെ ഘോഷയാത്രയുള്ള നമ്മുടെ മനസ്സുകളെ തിരിച്ചറിയാന്‍
പാഠപുസ്തക താളുകളില്‍ നിന്നും പകര്‍ത്ത പെട്ടു പോയ കറുപ്പും വെളുപ്പും മാത്രമുള്ള പണ്ഡിത മസ്തിഷ്കങ്ങള്‍ക്ക് കഴിയുന്നില്ലായിരിക്കും അല്ലെ ...?
ശരിക്കും നമുക്കും ചിലപ്പോഴെങ്കിലും അങ്ങനെയല്ലേ നന്ദു...?
"പഠിച്ചുപോയ സിദ്ധാന്തങ്ങളില്‍ ഒന്നുംതന്നെ മനസിനെ കണ്ടെത്താനുള്ള സമവാക്യങ്ങള്‍ ഇല്ലായിരുന്നല്ലോ...!"

"ഇന്നലെ രാത്രിയിലും ഏതോ ഒരു പൂ വിരിഞ്ഞിരിക്കും ........
ആ സുഗന്ധത്തില്‍ ആരൊക്കയോ മരിച്ചു വീണിരിക്കും ....!" നന്ദിത.
പക്ഷെ
നന്ദിതാ...
ഇന്നലെ രാത്രിയില്‍ നന്ദിതയെന്ന വര്‍ണ്ണാഭമായ പുഷ്പം കൊഴിഞ്ഞു പോകുകയാനുണ്ടായത്.....
ആ ഗന്ധത്തില്‍ മരിച്ചു വീണത്‌ ഞാനടക്കമുള്ളവരുടെ മനസ്സുകളാണ്.... അതോ ആ മനസ്സിനുള്ളിലെ പ്രണയമോ...?

നന്ദു...
എവിടെയാണ് നിനക്ക് തെറ്റ് പറ്റിയത് ...?
എന്നെ പോലെ നിശബ്തതയെ നിഷ്കളങ്കതയായ് തെറ്റിധരിച്ചപോഴോ...?
അതോ...നിശബ്തതയെ നിഷ്കളങ്കതയാക്കി കാണിച്ചു നടക്കുന്ന മിണ്ടാപൂച്ചകളെ പ്രണയിച്ചപ്പോഴോ ..?
നിനക്ക് നിന്‍റെ ഭര്‍ത്താവിന്റെ നിര്‍വികാരത നിറഞ്ഞ ,മോഹങ്ങളില്ലാത്ത നിന്റെ ദുഃഖങ്ങളോട് പ്രതികരിക്കുവാന്‍ കഴിയാത്ത,
ശൂന്യത നിറഞ്ഞ ആ മനസ്സിനെ തിരിച്ചറിയാന്‍ കഴിഞ്ഞു - ഒരു പക്ഷെ അല്പം വൈകിയെങ്കിലും ...!
പക്ഷെ
നിന്റെ മനസ് ഒരിക്കലും ശൂന്യമായിരുന്നില്ലല്ലോ..?
അവിടെ നിന്റെ മനസ്സില്‍ അമ്മുവും പവിത്രനും ഉണ്ണിമോളും ഒക്കെ ഉണ്ടായിരുന്നില്ലേ..?നിനക്ക് കൂട്ടായി അക്ഷരങ്ങളുടെ മായിക
പ്രപഞ്ചം തന്നെ ഉണ്ടായിരുന്നില്ലേ..?
ആ അക്ഷര മയില്‍ പീലികള്‍ കൊണ്ട് നീ കോര്ത്തെടുത്ത വര്‍ണ്ണ വിസ്മയങ്ങള്‍ നിനക്ക് കഥയും കവിതയുമായി നിന്റെ മക്കളായി പിറവി എടുത്തിരുന്നുവല്ലോ....
നിന്റെ തൂലികയില്‍ നിന്നും പൊഴിഞ്ഞ കീഴടക്കലിന്റെ മാന്ത്രികത നിറഞ്ഞ ആ വാക്കുകള്‍ നിന്റെ ഏകാന്തതകളിലും അതിനെക്കാള്‍ ഉപരി
എന്‍റെ നിബ്തതകളിലും നമുക്ക് ഇരുവര്‍ക്കും ഒരുപോലെ തുണ ആയിരുന്നു...
നിന്റെ ഏകാന്തത നിനക്ക് നീ ആഗ്രഹിച്ചത്‌ ആവോളം തന്നില്ലേ..?
എന്നിട്ടും എന്നിട്ടും...എന്തെ നീ ഇവിടെ നിന്നും പോയ്മറഞ്ഞു...?
"ആത്മഹത്യയുടെ ലോകം അത്രയ്ക്ക് വിസ്മയങ്ങള്‍ നിറഞ്ഞതാണോ...?

നന്ദിതാ...
നിനക്ക് നഷ്ടപെട്ട ആ ഗന്ധര്‍വന്‍ ആരാണ്...?
നീയെന്ന പുണ്യത്തെ മോഹിപ്പിച്ചു കവര്‍ന്നെടുത്ത ആ ഗന്ധര്‍വന്‍..
ആ ഗന്ധര്‍വന്‍ ശരിക്കും നിന്‍റെ ലക്‌ഷ്യം തന്നെ ആയിരുന്നോ..?
ഒരുപക്ഷെ എന്നെങ്കിലുമൊരിക്കല്‍ ആ ഗന്ധര്‍വന്‍ നിനക്ക് മുന്‍പില്‍ തോറ്റു തരുമായിരുന്നില്ലേ..?
എന്താ അതറിഞ്ഞിട്ടു തന്നെയാണൊ അയാളെ തോല്പ്പിക്കാനായി നീ മരണത്തിലേയ്ക്ക് നടന്നകന്നത്‌..?

ശലഭങ്ങള്‍ക്ക് ചിറകു നല്‍കിയ ദൈവം അവയെ തടഞ്ഞു വെയ്ക്കുവാനോ സ്വന്തമാക്കുവാനോ
പാടില്ലെന്ന് ആ ഗന്ധര്‍വനെ പടിപ്പിച്ചിട്ടുന്ടെങ്കിലോ...?
കണ്ണുനീര് കൊണ്ട് എരിയുന്ന കനലിനെ കെടുത്താന്‍ ശ്രമിക്കുന്നത് അവിവേകം ആണെന്ന് ആ ഗന്ധര്‍വന് തോന്നിയത് കൊണ്ടാവും
പിന്നിട്ട വഴികളില്‍ കേട്ട രോദനം സ്നേഹം നിഷേധിപ്പിക്കപെട്ടതിന്റെ തേങ്ങലുകളാണ് എന്ന തിരിച്ചറിവിന് മുന്‍പില്‍ തോല്‍ക്കാന്‍ തയ്യാറാകാതെ
നിന്നതെങ്കിലോ...?
അതൊരു പക്ഷെ നിന്നോടുള്ള സ്നേഹക്കുടുതല്‍ ആയിരുന്നു എന്ന് നിനക്ക് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ലേ...?
അങ്ങനെയെങ്കില്‍ നന്ദിതാ നിനക്ക് പിഴവ് പറ്റുകയായിരുന്നു അല്ലെ...?

എന്റെ നന്ദിതാ ....
നിന്‍റെ ഗന്ധര്‍വനെകുറിച്ചു നീ മാത്രം അറിഞ്ഞാല്‍ മതി ...
കടപ്പാക്കല്ലുകള്‍ കൊണ്ട് തീര്‍ത്ത നിന്റെ കല്ലറയിലെ ഏകാന്തതയെ പ്രണ യിച്ചുകൊണ്ട് നീ ഗന്ധര്‍വനെ മാത്രം സ്വപ്നം കണ്ടിരിക്കണം..
ഭൂമിയെ പ്രണയിച്ചു കൊതി തീരുമ്പോള്‍ മേഘങ്ങളില്‍ മറഞ്ഞ നിന്നെ തേടി ഞാന്‍ വരും... കണ്ടെത്താന്‍ ശ്രെമിക്കും...
കൈക്കുമ്പിളില്‍ വാരിയെടുത്തു നെഞ്ചോട്‌ ചേര്‍ത്ത് മുത്തുപോലെ ലാളിക്കും..
ശേഷം യാത്രയില്‍ നിന്നെ ഞാന്‍ എന്‍റെ സഹയാത്രികയാക്കും....
കാരണം ഞാന്‍ നിര്‍വികാരനല്ല,
മോഹങ്ങളില്ലാത്തവാണോ ദുഖങ്ങളോ ട് പ്രതികരിക്കാന്‍ കഴിയാത്തവനോ അല്ല...
മഴയെയും പിന്നെ നിന്നെപ്പോലെ മരണത്തെയും സ്നേഹിക്കുന്നു ഞാനും ...
ഒരിക്കല്‍ എനിക്കും പറയണം മഴപോലെ കരയുന്ന ഒരുവളെ പ്രണയിച്ചിരുന്നു എന്ന്..
മരണത്തിനു ശേഷം ഞങ്ങള്‍ ഒരുമിച്ചു എന്ന്...

സ്നേഹത്തോടെ ......
നിഴലുകളുടെ കൂട്ടുകാരന്‍
നീ തേടിയ ഗന്ധര്‍വന്‍.......


During this occasion I thankfully remember my friend Mrs. Sreeja Sajeev for writing and editing this manglish writing into malayalam.....
May the Omniscient Lords protect her and her beloved ones....
And let her take the pride and happiness in doing the same again......Sunday, 4 October 2009

ഒരു കിളിപ്പാട്ട്

ഒരു കിളിപ്പാട്ട്
ഇരുളുണരും മുന്‍പെ കൂടണയൂ കുഞ്ഞിക്കിളീ
സീമന്തത്തില്‍ സിന്തൂരമണിയുന്നു ചക്രവാളം
അര്‍ക്കനബ്ധിയില്‍ അരുണം പടര്‍ത്തുന്നു
ആഴിതന്‍ ആഴത്തിലേക്കു ചായുന്നവന്‍ മെല്ലെ
കടല്‍ കാമിനിയവള്‍ നാണത്താല്‍ ചുവക്കുന്നു..
അങ്ങകലെ അമ്മക്കിളിതന്‍ നെഞ്ചകത്തില്‍
ആകാംക്ഷ നെരിപ്പോടു ചമക്കുന്നു
താതന്റെ കണ്ണുകള്‍ ദൂരെ നീളും
പാതവക്കിലേക്കോടിയെത്തുന്നു - എവിടെ
ന്‍ കണ്മണി ? അവളിനിയുമെത്തീലയോ..?
അമ്മ തന്‍ ചിറകിന്‍ കീഴിലായിരുന്നിത്രനാള്‍
ആ മേനി തന്‍ ചൂടറിഞ്ഞു വളര്‍ന്നവള്‍
ഒട്ടുനാളായില്ലാ തനിയെ പറന്നു തുടങ്ങി
സ്വന്തമാ‍യി നേട്ടങ്ങള്‍ന്‍ പൊന്‍കതിരുകൊയ്യാന്‍
അവള്‍തന്‍ ചിറകിന്നാക്കരുത്തുണ്ടോ?
അകലെപ്പാടത്തിലേയ്ക്ക് പറന്നെത്താന്‍ , പിന്നെ;
കഴുകന്റെ കണ്ണില്പെടാതെ തിരികെയെത്താന്‍ ,
ചുണ്ടിലൊളിപ്പിച്ച നറുംസ്മിതം ഉടപ്പിറന്നോനു നല്‍കാന്‍
കുറുമ്പിയാണവള്‍, കൊച്ചു തോട്ടാവാടിപോല്‍
ഒട്ടുക്ഷീണിക്കും സ്നേഹനോവു പറ്റിയാല്‍
തോല്ക്കില്ലയവള്‍ ആര്‍ക്കുമുന്നിലും,പക്ഷേ, സ്നേഹം
തോല്‍പ്പിക്കുമവളെയും , അവളാസ്നേഹത്തെയും..
ഏറെപ്പരിചിതമാണെനിക്കാപ്പെണ്‍കിളിയെ
ഉയര്‍ന്നെത്തിടും നാളെയവള്‍ കീര്‍ത്തിതന്‍ ശ്രിംഗത്തില്‍..
പേര്‍ത്തും ഞാന്‍ പറയും അവളെന്‍ സൌഹൃദം
ആത്മഹര്‍ഷം നല്കും എന്നിലാചിന്തകള്‍..

Wednesday, 16 September 2009

ഇതും ഒരു ശിശിരം......

ആമുഖവും അവതാരികയും ഒക്കെ എഴുതി ദിവസങ്ങൾ ഒത്തിരി കഴിഞ്ഞു....
ഒന്നും എഴുതാനാവുന്നില്ല......
പലപ്പൊഴും പറയാൻ കഴിയാതെ ഉള്ളിൽ തപമായി പോകുന്നത് ഒത്തിരിയാണു.
ഹ്രിദയസ്പന്ദന താളക്രമത്തിൽ ലയിച്ചു ശബ്ദമായി പുനർജജനിക്കാനാവാതെ ഉള്ളിൽ ഉറഞ്ഞു കൂടി നോവോ നൊമ്പരമോ ഉണർത്തുന്നതും; ഒടുവിൽ ഹ്രിദയത്തിനുള്ളിൽ അഗ്നിപർവ്വതമായെരിഞ്ഞു കണ്ണറിയാതെ, കാഴ്ച മറഞ്ഞുപോകും വിധം ചുടു ലാവയായ് തീർന്നു കവിൾ നനച്ചു ഒഴുകുന്നതിലൊരു തുള്ളി കണ്ണുനീരിനുപ്പുരസം തന്നെയെന്നു ഓർമിപ്പിച്ചു അലിഞ്ഞില്ലാണ്ടാവുമ്പോൾ ഉഷ്ണം കൂടുവച്ച യാഥാർത്യങ്ങൾ ഇന്ദ്രിയ നിഗ്രഹം നടത്തി ഉള്ളിൽ കടന്നു നിർവികാരതയുടെ മറ്റൊരു ശൈത്യത്തിനു തിരി തെളിക്കുന്നു.....
പറഞ്ഞു തീരാനാവാത്ത അത്രക്കുണ്ട് ഉള്ളിൽ.....,
ഇന്ദ്ദ്രിയങ്ങളിലൂടെ ഉള്ളിലേക്കു വേഗത്തിലും പതിയെയുമായി കടന്നെത്തിയതും
കാലത്തിന്റെ മഷിത്തണ്ടിനു മായ്ചു കളയാനൊ, മറവിയുടെ ഒപ്പു കടലാസു കൊണ്ടു ഒപ്പിയെടുക്കാനൊ
ആവാത്ത വിധം കരളിനുള്ളിൽ കുടിയിരുന്ന കനവുകളെ ഞാൻ അറിവെന്നോ അനുഭവമെന്നോ വിളിക്കേണ്ടതു...?

Friday, 3 July 2009

അവതാരിക

അവതാരിക

ഈ അവതാരിക എന്ന് പറയുമ്പോൾ

ചില അവതാരങ്ങൾ, അവയുടെ ഉദ്ദേശ ലക്ഷ്യങ്ങൾ ഒക്കെ പൂർത്തിയാക്കാൻ വേണ്ടിയാണ്.

അങ്ങനെ വന്നു പോകുന്ന ചില അവതാരങ്ങൾ, അവയുടെ ലക്ഷ്യങ്ങൾ, വാദങ്ങൾ, തർക്കങ്ങൾ, അവകാശപ്പെടലുകൾ, കീഴ്പ്പെടുത്തലുകളും യുദ്ധങ്ങളും, ഒക്കെ കഴിഞ്ഞു  പിന്നെ ബാക്കിയാവുന്ന
ചില അസ്ഥികൂടങ്ങൾ അത്രമാത്രം ആണ്....

ഓരോ അവതാരികയും ഒരു ചുടലപ്പറമ്പിലേക്കുള്ള ചൂണ്ടു പലകകൾ കൂടിയാണ്.....

ചില ഭ്രാന്തുകളുടെ, മുറിവുകളുടെ ഒക്കെ വസന്തം ....

എല്ലാറ്റിനും അവസാനം ഒരു ചങ്ങലകൊണ്ടു ഉരഞ്ഞു പൊട്ടുന്ന വ്രണങ്ങളുമായി തീരുന്ന ജന്മങ്ങൾ

അതെ അങ്ങനെ ചില ഭ്രാന്തുകളുടെ മുറിവുകളുടെ വസന്തവുമായി ഈ അവതാരിക


കുറെയേറെ വട്ടുകളുടെ ഒരു തമ്പുരാൻ 

Friday, 26 June 2009

Aamukham

Ithoramukhamennu parayam.....
Sharikkum paranjal aamukhamalla... poomukham ennu parayam..
Athe poomukham thanne.....
Njan varachukootan pokunna.... varnangalilum varakalilum theerthedukkan pokunna
oru kochu kudilinte (allenkil kottaramennu thanne parayam... enthinu kurakkanam..... )
alla kottarathinte poomukham.......
Ithoru chillu kottaram poleyakanam ennenikkundu.....
Athrakku sutharyatha venamennu nirbandhavumundu.......
Ithu paniyuvan njan kandethunna kochu kochu vasthukkal sutharyamayathundavum atharyamayathundavum athu pole ardhatharyamayathum undavum......
Oru athishayamundavam ivide ethunnavarkku... inganeyokkeyanu nirmikkunnathenkil
chillukottaramengane sutharyamavumennu.....
Avideyanu njan vyathysthanakunnathu.... Njan parayunnu ithu sutharyam thanneyavum.......
Marichu thudangiyittillatha ente indriyangal orumichu chernnu oru aaramindriyamayi pravarthichu kondu thanneyanu parayunnathu........
Ithu sutharyamavum.....
Nirmana vasthukkale kurichu parayam..... Ormavachu thudangiyappol muthal kittiyathum kothichittu kittathe poyathumaya kalippattangal.... (innum enikkava kouthukam niranja kothiyayi nilkunnathu agrahichappol kittanjathu kondavam), oppu kadalasu, mazhi thandu,
kanyakumari pencilukal, ente alamarayil ipozhum sookshikkunna ethrayo nalukal pazhakkamulla theliyunnathum theliyathathumaya, mazhi niranjathum ozhinjathumaya penakal, priyappettavar sammanicha, oru kalakhattathile adwanathinte othiri ere chilavazhichu vangi koottiya, ennal enne epozho grasicha papathe poleyo, kulakkadavile kannunthiya paithrukangal kalathinoppam mayathe thaniyavarthanamayi pirannu enikku shapathinte kuda choodi ninnu enne karnnu thinnunnathu pole chithalarichathum athil ninnum njan veendeduthathumaya pusthakangal, manchadi, mayil peeli, kunnimanikal, valappottukal, chippi thundukal, vellaram kallukal, pavizhaputtu, appooppan thadi, arayaalinte ila, krishna thulasiyum rama thulasiyum, sugandha raja ennariyappedunna parijatham rajamalli,thudangiya velutha pookkal, chempakavum paalappoovum, pinne ampalangalil aniyathiyude thalappolivinu kittiya malli kozhunthu, vattu mootha sayahnangalil thediyalanja thaazhapoovum, kaithayum, ettan kootukaril oralude gopikakku vendi paricheduthu thudangi oduvil ente ishtakoodilekku chekkeriya neelayum vellayum nirathilulla shankhu pushpangal, daivathe pole karuthi snehicha kootukaar,ente ettan kootukaranmar, ente vattukalkku kootuninna velutha kadalasukalum violet mashi niracha penayum, najn othiri prarthikkunna poojikkunna soap calendarile daivangal, njan marichu nakshathramakumpol prasidheekarikkum ennu ente kootukaran urappu paranja ente vattukal niranja ente shariyudeyum thettinteyum thelivukal niracha ente diarykal, pinne ente sneham pole, ente pranayam pole, njan chorinja, innalekalilum innukalilum okkeyayi njan arinjo ariyatheyo choriyicha kannu neeru pole parishudhamayaa, enikkarivu vachathu muthal njan karyumpol enikkoppam karanja ente priyappetta mazha.......
Ithokkeyanu ee chillu kottarathinte nirmana vasthukkal.....
Ivayoronnine kurichum varum samayangalil njan kochu kochu vakkukaliloodeyenkilum
parayam.... Ningalum snehikkum ithineyokke.
Appo njan parayatte....
"This glass house.... it has everything in it, all colours of prides and pains, rhythm of rain and heart beats, affection and care of lullaby and brotherhood, pebbles of sacred love and bundle of cheating, clear vision and blindness, deafness and clear hearing, dome silence and loudness of spitting words, and so and so on..........
So I must say............
It's an introduction to my past.... An explanation to my present, & a look at my future.....
My Future.... the laughing stock to me, even my birth star may be wondering how its gona end,
and I believe i m approaching that comrade who is awaiting me in some nearby curves, and i take all these nature and its immortal power to witness my future........."

Kottaram paniyunnathinu munne onnu koodi paranjotte......
Ee kottarathil njan vereyum chilathu koodi cherkkanundu.....
Ente chila priya kootukar ennodu parnja avarude jeevitham.... athum enikku parayanamennu thonnunnu.... karanam avideyum enikku parayanayi chilathundavum...... so angane onnu randu perkku parayanundayirunnathu koodi njan paranjekkum ivide..... karanam athum jeevithathinte sharikalum thettukalumanu..... etho valya sharikal valeduthapol jeevanattu poya kochu kochu sharikalude pakarthiyezhuthu.......

Innu 2009, June 26.
Ente valya sharikalude aakasha gopurathinu njan thee koluthi , agni kondu mattoru aaksha gopuram theerthu, aaralum ashudhamakan aakatha agniye sakshiyakki, athile kanaline karlileduthu kedathe vachu entethaya sharikal venda , pakaram daivathinte sharikal shikshayude valedukkattennu theerumanichu urappichu, enni thudangiya divasathinte avasana akkathilekkethum vare shapa moksham thedi, sheshikunna nanmaye punyamakki thalichu hridayathe urukki theerthamakki kaikkumpilileduthu, muttukuthi prarthichu pithrukkalkku tharpanam nadathi kaikal kannu neerukondu kazhuki shudhi varuthi, chithayilekku nadakkumpol, agnikku shudhivaruthan aathmaviloru azhukkumundavillennu urappichu, enne snehikkunna, njan snehicha, ellavarkkum oru neram pokinayi njan ente vattukalude vathilukal ivide thurakkunnu...... ezhuthumpol ellam entethayi ezhuthiyillenkil
enikoru sukhamilla... athu kondu kadhapathram kalpikkanavathidathokke njan ellam entethayi thanne ezhuthum....... Athanu athinte oru sukham... athinte shariyum.

"Ente kinavukaleyum dhukhangaleyum pinne ee enne thanneyum anuvida thettathe pakutheedutha karangalkkonnum thanne ente manasinte mounathilekku, dhukhanalude irulilekku orittu santhwanam prakashippikkan aayilla...... Oduvil aarudeyo prarthanayudeyo
kshayikkatha sukruthathinteyo punyam pole manasinte aazhangalilekku oru mazha pole vanniraranigya oru pavam devasparshathine mohippichu kadannu kalanja kattalanayi njan mari Aswathamavinu thulyamoru chiranjeeviyakanamenikkenna shapamokshamillatha shapavumirannu athinayillenkil, maranam thannanugrahichu mythukalil mathram kettu parichayamulla narakathilekku yathrayakkanam ennu 5 thiriyitta nilavilakkinu munnil kai neetti pidichu prarthichu, shikshakkoduvil aa devasparshathinte vayariloru unniyayi piraviyeduppichu valicherinjudacha snehavum lalanayum veendum anubhavikkan anuvadhikkanamennum karalil ninnum kanniloode chorthiyerinja kannu neerinu adutha janmathil makanayi pirannu mappu chodichu shapamoksham nedan idavaruthanennum prarthichu vithumpunna vathayanangal thurannu njan purathekkirangil pinnilekku nadakkunnu"........................

Ente oru ammakkili paranja pole, "Snehikkappedatha sneham maranathe snehikkkuunna pole....." Snehichu snehichu oduvil hridayam paricherinju swasam mutttichu kollunna snehavum maranathe thanne snehikkum ennariyumpol, aa maranam chuvanna pookalumayi sneham panku vakkuavanayethunnundavum.......! Jeevichirikkunnathile nanakkedukondu marikkunnavar ethra perundakum...... allenkil maranathe pranayichu marichavar ethra perakum........ hehehe inganeyokke parayan njanara......? Namukku kalathilekku kannu nattirikkam.......... Aa kalamoru kanakku pusthakathil chuvanna mazhikondu oru valayamittu adayalam varakkum varem njanumundu ningalkkoppam.... kathirikkaan... kadhaparayan....
Kaanan.... pottichirikkan.... attahasikkan..... athu vare ee vazhiyampalathilethunnavarkku
kochu vaakukalud maduppikkatha sambharam nalkaan..... aarumariyathe ithiri karayaan......
Oduvil onnum sakshiyakkathe krishnamangalathile paramparyamanusarichu pachamavukalkku theepidipichoru chenthengayi kulachu nilkan..........................

...............................Ivide poomukathinte vathilakkumpol.... aamughathinu samapthiyayi...............

കടപ്പാട് ....


കടപ്പാട്


ഹ ഹ ഹ ....
എനിക്ക് ചിരി വരുന്നു .....
എനിക്കും ഒരു ബ്ലോഗോ ...?
അങ്ങനെ അതു സംഭവിച്ചു .... അതാണ് സത്യം ....
അതുകൊണ്ടുതന്നെ ഈ കൃത്യത്തിന്‍റെ കടപ്പാട് ഞാന്‍ എന്‍റെ ഒരു പ്രിയ കൂട്ടുകാരിക്കും
അവളുടെ ഭര്‍ത്താവ്, എന്‍റെ പ്രിയ കൂട്ടുകാരനും പിന്നെ അവളുടെ മകള്‍ക്കുമായി നല്‍കുന്നു ....
കാരണം കൂട്ടുകാരിയുടെ മകളുടെ ബ്ലോഗിന് പേര് നിര്‍ദ്ദേശിക്കുന്നതിനിടയില്‍
എന്‍റെ ഉള്ളില്‍ പൊട്ടിമുളച്ച ഒരു ആഗ്രഹം .... (ഹിഹിഹി അത്യാഗ്രഹമെന്നല്ലെ പറയേണ്ടത് ).
അതിനു ആ കൂട്ടുകാരിയുടെ പ്രേരണ കൂടി ആയപ്പോള്‍ .....
കൂട്ടുകാരന്‍ചേട്ടന്‍ പറഞ്ഞ പേര് എന്‍റെ ബ്ലോഗിന് '' അഴകൊത്ത '' പേര് തന്നെയാണ് എന്നെനിക്കു തോന്നിയപ്പോള്‍
എനിക്ക് തോന്നി ....... അങ്ങനെ ഞാനീ ബ്ലോഗിന് ജന്മം നല്‍കി ....
ഇതിന്റെ കടപ്പാട് അവര്‍ക്ക് സമര്‍പ്പിക്കുമ്പോള്‍ .....
എനിക്ക് തീര്‍ച്ചയാകുന്നു .......
എന്‍റെ അപൂര്‍ണതകളുടെ വര്‍ണ്ണങ്ങള്‍ , വരകള്‍‍‍‍, നിര്‍വികാരതയുടെ നിറങ്ങള്‍ ഒക്കെ
ഇവിടെ പകര്‍ത്തിയെഴുതണമെന്ന് ........
ഇനി ഞാന്‍ തുടങ്ങട്ടെ .....
ഇവിടേയ്ക്ക് വരുന്നവര്‍ക്കൊക്കെ ഇത്തിരി നേരം ഇവിടെ ഇരിക്കാം .....
പടിപ്പുര അടക്കാറില്ല ഒരിക്കലും ......
നിഴല്‍ ചാര്‍ത്തുകളില്‍ അഗ്നി പടരുമെങ്കിലും ഈ വഴിയമ്പലത്തില്‍ നിങ്ങള്‍ എനിക്കൊരു ഭാരമാവില്ല .....
ഇനി ബാക്കി പറയുന്നതു പിന്നീടാവട്ടെ !!