Wednesday, 21 October 2009

മരണത്തിന്റെ ഈറന്‍ വയലറ്റ്‌ പൂക്കള്‍ തേടി പോയ എന്റെ നന്ദിതയ്ക്ക്.........

മരണത്തിന്റെ ഈറന്‍ വയലറ്റ് പൂക്കള്‍ തേടിപോയവള്‍ക്ക്......,
നന്ദിതാ,
ഇന്ന് ഞാന്‍ നിന്നിലെ നിന്നെ തിരിച്ചറിഞ്ഞു. ....
ഒരു പക്ഷെ ഇന്ന് ഈ ഞായറാഴ്ച എരിഞ്ഞടങ്ങുംപോഴെയ്ക്കും നീ ഒത്തിരി മനസുകളിലെയ്ക്ക് വേദനിപ്പിക്കുന്ന,
കരളില്‍ ഈറന്‍ പടര്‍ത്തുന്ന ഒരു നോവായി കടന്നു കയറിയിട്ടുണ്ടാവും.

എങ്കിലും,
നന്ദിതാ.. നീ....., നീ മാത്രമെന്തേ മരണത്തിന്റെ നനുത്ത സ്പ
ര്‍ മുള്ള ആ ഈറന്‍ വയലറ്റ് പൂക്കള്‍ തേടി പോയി...?
നഷ്ടപ്പെടലിന്റെ യാ
ഥാര്‍ത്യതയെ തിരിച്ചറിഞ്ഞപ്പോഴുണ്ടായ നൊമ്പരമോ..., അതോ ഓരോ വേര്‍പിയലുകളും വേദനയല്ല, ശൂന്യതയാണ് മനസ്സില്‍ നിയ്ക്കുന്നത് എന്ന സത്യം തിരിച്ചറിഞ്ഞത് കൊണ്ടോ... ?
അതുമല്ലെങ്കില്‍ ‍,
വേര്‍പിരിയലുകള്‍ എല്ലാംതന്നെ വെരറ്റൊടുങ്ങലുകള്‍ ആണ് എന്ന സമീകരിക്കപ്പെട്ട സമവാക്യത്തെ ഇനി ഒരു വിധത്തിലും മാറ്റി എഴുതാന്‍ ആകില്ല എന്ന് ജീവിതം തന്ന പാഠങ്ങളില്‍ നിന്നും പകര്‍ന്ന അറിവ് നിന്നെ സ്വയം ഒടുക്കുവാന്‍ പ്രേരിപ്പിച്ചു എന്നാണോ....?
അങ്ങനെയെങ്കില്‍ ‍....നന്ദിതാ,
നിനക്ക് കൂട്ടായി ഒരു പക്ഷെ നിന്നെക്കാളും മുന്നേ തന്നെ കാലത്തി
ന്‍റെത്തിലേരി വിധിയുടെ തിരശീലക്കു പിന്നിലേക്കു മറയെണ്ടിയിരുന്നവര്‍
ഈ ഞാനുള്‍പ്പടെ ഞാനറിയുന്നവര്‍ പലതാണ് .
നന്ദു......,
നമ്മള്‍ ഒത്തിരിപേരെ സ്നേഹിക്കുന്നു .... പല തലങ്ങലുള്ള സ്നേഹം പങ്കു വെയ്ക്കുന്നു. പല വികാരങ്ങള്‍ നിറഞ്ഞ സ്നേഹം പകുത്തു നല്‍കുന്നു.
കൊടുത്താലും കൊടുത്താലും മതിവരാത്ത ,ലഭിച്ചാലും ലഭിച്ചാലും കൊതി തീരാത്ത ആ സ്നേഹത്തെ ആവോളം പുല്‍കി പുണരണം എന്നും..
അതിന്റെ ആഴങ്ങളിലേയ്ക്ക് വീണു അലിയണം എന്നും ഒക്കെ ആഗ്രഹിക്കുന്നു ....
എന്നിട്ടും എന്തെ നമ്മള്‍ ആത്മാര്‍ഥമായി സ്നേഹിക്കപ്പെടുന്നില്ല..?
എന്‍റെ ഓപ്പോള്‍ പറയുന്നത് പോലെ നിറങ്ങളുടെ ഘോഷയാത്രയുള്ള നമ്മുടെ മനസ്സുകളെ തിരിച്ചറിയാന്‍
പാഠപുസ്തക താളുകളില്‍ നിന്നും പകര്‍ത്ത പെട്ടു പോയ കറുപ്പും വെളുപ്പും മാത്രമുള്ള പണ്ഡിത മസ്തിഷ്കങ്ങള്‍ക്ക് കഴിയുന്നില്ലായിരിക്കും അല്ലെ ...?
ശരിക്കും നമുക്കും ചിലപ്പോഴെങ്കിലും അങ്ങനെയല്ലേ നന്ദു...?
"പഠിച്ചുപോയ സിദ്ധാന്തങ്ങളില്‍ ഒന്നുംതന്നെ മനസിനെ കണ്ടെത്താനുള്ള സമവാക്യങ്ങള്‍ ഇല്ലായിരുന്നല്ലോ...!"

"ഇന്നലെ രാത്രിയിലും ഏതോ ഒരു പൂ വിരിഞ്ഞിരിക്കും ........
ആ സുഗന്ധത്തില്‍ ആരൊക്കയോ മരിച്ചു വീണിരിക്കും ....!" നന്ദിത.
പക്ഷെ
നന്ദിതാ...
ഇന്നലെ രാത്രിയില്‍ നന്ദിതയെന്ന വര്‍ണ്ണാഭമായ പുഷ്പം കൊഴിഞ്ഞു പോകുകയാനുണ്ടായത്.....
ആ ഗന്ധത്തില്‍ മരിച്ചു വീണത്‌ ഞാനടക്കമുള്ളവരുടെ മനസ്സുകളാണ്.... അതോ ആ മനസ്സിനുള്ളിലെ പ്രണയമോ...?

നന്ദു...
എവിടെയാണ് നിനക്ക് തെറ്റ് പറ്റിയത് ...?
എന്നെ പോലെ നിശബ്തതയെ നിഷ്കളങ്കതയായ് തെറ്റിധരിച്ചപോഴോ...?
അതോ...നിശബ്തതയെ നിഷ്കളങ്കതയാക്കി കാണിച്ചു നടക്കുന്ന മിണ്ടാപൂച്ചകളെ പ്രണയിച്ചപ്പോഴോ ..?
നിനക്ക് നിന്‍റെ ഭര്‍ത്താവിന്റെ നിര്‍വികാരത നിറഞ്ഞ ,മോഹങ്ങളില്ലാത്ത നിന്റെ ദുഃഖങ്ങളോട് പ്രതികരിക്കുവാന്‍ കഴിയാത്ത,
ശൂന്യത നിറഞ്ഞ ആ മനസ്സിനെ തിരിച്ചറിയാന്‍ കഴിഞ്ഞു - ഒരു പക്ഷെ അല്പം വൈകിയെങ്കിലും ...!
പക്ഷെ
നിന്റെ മനസ് ഒരിക്കലും ശൂന്യമായിരുന്നില്ലല്ലോ..?
അവിടെ നിന്റെ മനസ്സില്‍ അമ്മുവും പവിത്രനും ഉണ്ണിമോളും ഒക്കെ ഉണ്ടായിരുന്നില്ലേ..?നിനക്ക് കൂട്ടായി അക്ഷരങ്ങളുടെ മായിക
പ്രപഞ്ചം തന്നെ ഉണ്ടായിരുന്നില്ലേ..?
ആ അക്ഷര മയില്‍ പീലികള്‍ കൊണ്ട് നീ കോര്ത്തെടുത്ത വര്‍ണ്ണ വിസ്മയങ്ങള്‍ നിനക്ക് കഥയും കവിതയുമായി നിന്റെ മക്കളായി പിറവി എടുത്തിരുന്നുവല്ലോ....
നിന്റെ തൂലികയില്‍ നിന്നും പൊഴിഞ്ഞ കീഴടക്കലിന്റെ മാന്ത്രികത നിറഞ്ഞ ആ വാക്കുകള്‍ നിന്റെ ഏകാന്തതകളിലും അതിനെക്കാള്‍ ഉപരി
എന്‍റെ നിബ്തതകളിലും നമുക്ക് ഇരുവര്‍ക്കും ഒരുപോലെ തുണ ആയിരുന്നു...
നിന്റെ ഏകാന്തത നിനക്ക് നീ ആഗ്രഹിച്ചത്‌ ആവോളം തന്നില്ലേ..?
എന്നിട്ടും എന്നിട്ടും...എന്തെ നീ ഇവിടെ നിന്നും പോയ്മറഞ്ഞു...?
"ആത്മഹത്യയുടെ ലോകം അത്രയ്ക്ക് വിസ്മയങ്ങള്‍ നിറഞ്ഞതാണോ...?

നന്ദിതാ...
നിനക്ക് നഷ്ടപെട്ട ആ ഗന്ധര്‍വന്‍ ആരാണ്...?
നീയെന്ന പുണ്യത്തെ മോഹിപ്പിച്ചു കവര്‍ന്നെടുത്ത ആ ഗന്ധര്‍വന്‍..
ആ ഗന്ധര്‍വന്‍ ശരിക്കും നിന്‍റെ ലക്‌ഷ്യം തന്നെ ആയിരുന്നോ..?
ഒരുപക്ഷെ എന്നെങ്കിലുമൊരിക്കല്‍ ആ ഗന്ധര്‍വന്‍ നിനക്ക് മുന്‍പില്‍ തോറ്റു തരുമായിരുന്നില്ലേ..?
എന്താ അതറിഞ്ഞിട്ടു തന്നെയാണൊ അയാളെ തോല്പ്പിക്കാനായി നീ മരണത്തിലേയ്ക്ക് നടന്നകന്നത്‌..?

ശലഭങ്ങള്‍ക്ക് ചിറകു നല്‍കിയ ദൈവം അവയെ തടഞ്ഞു വെയ്ക്കുവാനോ സ്വന്തമാക്കുവാനോ
പാടില്ലെന്ന് ആ ഗന്ധര്‍വനെ പടിപ്പിച്ചിട്ടുന്ടെങ്കിലോ...?
കണ്ണുനീര് കൊണ്ട് എരിയുന്ന കനലിനെ കെടുത്താന്‍ ശ്രമിക്കുന്നത് അവിവേകം ആണെന്ന് ആ ഗന്ധര്‍വന് തോന്നിയത് കൊണ്ടാവും
പിന്നിട്ട വഴികളില്‍ കേട്ട രോദനം സ്നേഹം നിഷേധിപ്പിക്കപെട്ടതിന്റെ തേങ്ങലുകളാണ് എന്ന തിരിച്ചറിവിന് മുന്‍പില്‍ തോല്‍ക്കാന്‍ തയ്യാറാകാതെ
നിന്നതെങ്കിലോ...?
അതൊരു പക്ഷെ നിന്നോടുള്ള സ്നേഹക്കുടുതല്‍ ആയിരുന്നു എന്ന് നിനക്ക് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ലേ...?
അങ്ങനെയെങ്കില്‍ നന്ദിതാ നിനക്ക് പിഴവ് പറ്റുകയായിരുന്നു അല്ലെ...?

എന്റെ നന്ദിതാ ....
നിന്‍റെ ഗന്ധര്‍വനെകുറിച്ചു നീ മാത്രം അറിഞ്ഞാല്‍ മതി ...
കടപ്പാക്കല്ലുകള്‍ കൊണ്ട് തീര്‍ത്ത നിന്റെ കല്ലറയിലെ ഏകാന്തതയെ പ്രണ യിച്ചുകൊണ്ട് നീ ഗന്ധര്‍വനെ മാത്രം സ്വപ്നം കണ്ടിരിക്കണം..
ഭൂമിയെ പ്രണയിച്ചു കൊതി തീരുമ്പോള്‍ മേഘങ്ങളില്‍ മറഞ്ഞ നിന്നെ തേടി ഞാന്‍ വരും... കണ്ടെത്താന്‍ ശ്രെമിക്കും...
കൈക്കുമ്പിളില്‍ വാരിയെടുത്തു നെഞ്ചോട്‌ ചേര്‍ത്ത് മുത്തുപോലെ ലാളിക്കും..
ശേഷം യാത്രയില്‍ നിന്നെ ഞാന്‍ എന്‍റെ സഹയാത്രികയാക്കും....
കാരണം ഞാന്‍ നിര്‍വികാരനല്ല,
മോഹങ്ങളില്ലാത്തവാണോ ദുഖങ്ങളോ ട് പ്രതികരിക്കാന്‍ കഴിയാത്തവനോ അല്ല...
മഴയെയും പിന്നെ നിന്നെപ്പോലെ മരണത്തെയും സ്നേഹിക്കുന്നു ഞാനും ...
ഒരിക്കല്‍ എനിക്കും പറയണം മഴപോലെ കരയുന്ന ഒരുവളെ പ്രണയിച്ചിരുന്നു എന്ന്..
മരണത്തിനു ശേഷം ഞങ്ങള്‍ ഒരുമിച്ചു എന്ന്...

സ്നേഹത്തോടെ ......
നിഴലുകളുടെ കൂട്ടുകാരന്‍
നീ തേടിയ ഗന്ധര്‍വന്‍.......


During this occasion I thankfully remember my friend Mrs. Sreeja Sajeev for writing and editing this manglish writing into malayalam.....
May the Omniscient Lords protect her and her beloved ones....
And let her take the pride and happiness in doing the same again......7 comments:

 1. subhash..nandithaye kurichu azhuthiyathu vayichu..oro vakukalum paranjariyikanavatha nombaramanu ulavakunnathu..nanditha, jeevithathekal maranathe pranayicha yuvakavayathri,athuthanneyanu aval avane pulkan karanam.oru pakshe athmahathyayude lokam manoharamayirikam,athum oru karanamavam..anyway valare nannayitund ee blog.

  ReplyDelete
 2. Vilakkil..erinjutheerunna..thiriyil...pinnne..eppozho..karinthiri..kathumbol..evide..uyarunna..chirikal..nilakkunnu..Nashtavasanthangal..Evide..orikkalum..Thalirkkathe pokumbol...Yathraa....Anandamaya Yathraa....Kalathinte etho binduvil..ninnu arambhichu..kuthozhukkil..evideyoo..thakarnnu...tharippanamaya..oru kochuvallampole...Kankonukalil..ninnum..uthirnnuveena..kannuneerthullikalil..Nashtapetta Hrudayathinte..Nilakkaraya Spandanam...
  Pozhiyunna..kannuneerinu..murivinte nombaram..pinne kalathinte..kalpanikathayil..ellam..yanthrikam...Neermizhiyil..thulumbunna..kannuneerinte...Edakkevideyo..muriyunna..thengalinte........

  ReplyDelete
 3. Really Heart Touching...Time can never heal this wound ....May her soul rest in peace....

  ReplyDelete
 4. സഹന ശക്തിയുടെ അങ്ങേയറ്റവും കഴിഞ്ഞു എന്ന് തോന്നുന്ന നിമിഷത്തിലാണ് നാം ജീവിതത്തെ എന്നന്നേക്കുമായി വലിചെരിയുനത്...
  ഒരികല്‍ ഞാനും ജീവിതത്തെ കുറിച്ച് ഇങ്ങനെ ചിന്ധിച്ചു പോയിടുണ്ട് ...വയ്യ ! ഇതൊനന്നു അവസാനിച്ചു കിട്ടിയിരുനെങ്ങില്‍ എന്ന്... പക്ഷെ എന്തിനു ആര്‍ക് വേണ്ടി ....സങ്ങടങ്ങളുടെയും ദുരിതങ്ങളുടെയും നടുകടലില്‍ ഒളിചോടനുല്ലതല്ല ജീവിതം എന്ന് എനിക്ക് അറിയാം... എത്ര വലിയ കാറിലും കോളിലും തുഴഞ്ഞു കരപട്ടുമ്പോള്‍, ജീവിതത്തിലെ പരീക്ഷനങ്ങളോട് പൊരുതി ജയികുമ്പോള്‍ ....മനസ് പറയും ...ഈ ജീവിതം ...വിലപിടിച്ച ഈ ജീവിതം...എന്തിനോ ആര്‍ക്കോ വേണ്ടി വലിച്ചെറിഞ്ഞു ഉടകാനുള്ള ചില്ല് പത്രം അല്ലെന്നു....

  ReplyDelete
 5. snehathe sneham kondu nedaan kazhiyathe poya nadhithe...enthinu..enthinu...jeevitham paathivazhikku udachu....pranayam..athu manoharam..athu pole vethanaajanakavum..manoharam...

  ReplyDelete
 6. വീണുപോയ ഇളംപൂവിനെയോര്‍ത്തു കണ്ണുനിറഞ്ഞിട്ടെന്തു കാര്യം? നന്ദിത ജന്മദുഃഖങ്ങളുടെ മഹാന്ധകാരത്തിനു മുന്നില്‍ പകച്ചുനിന്നുപോയി. ആ അന്ധകാരത്തിന്റെ ഒരു ചീളുവന്ന് അവളെ തന്നിലേക്കുചേര്‍ത്തണച്ചു. മറ്റൊന്നും സാധ്യമല്ലായിരുന്നു. പെട്ടന്നു കെട്ടുപോവാന്‍ മാത്രം തെളിഞ്ഞൊരു കാര്‍ത്തിക വിളക്ക്‌. സൗമ്യപ്രകാശവും സുഗന്ധവും സൗന്ദര്യവും തികഞ്ഞതെങ്കിലും രണ്ടുതുള്ളി മാത്രം എണ്ണപകര്‍ന്നൊരു ഒറ്റത്തിരി വിളക്ക്‌ - അതിനു കെടാതെവയ്യല്ലോ?

  ReplyDelete