Friday 23 October 2009

നിത്യ വസന്തമായ ഒരു സംഗീത ശില്പിയിലേക്ക്……………………………

മഴ കഴിഞ്ഞും തീരാത്ത മരം പെയ്തുപോലെ രവിന്ദ്രന്‍ മാഷ്......
ഗൃഹാതുരത്വത്തിന്റെ നോവുകള്‍ നിറച്ച്..., കൈക്കുടന്നയില്‍ വാരിയെടുത്ത് നെഞ്ചോടു ചേര്‍ത്തു പിടിക്കാന്‍ കൊതിച്ചു പോകുന്ന , ശുദ്ധ സംഗീതത്തിന്റെ തേന്‍ ചുരത്തുന്ന ഒരു പിടി ഗാനങ്ങള്‍ മലയാളിയുടെ കാവ്യലോകത്തിന്റെ നീലവാനിലേയ്ക്ക്.. അലയായ്‌ പടര്‍ത്തിയിട്ട്
രാഗവും താളവും ഈണവുമില്ലാത്ത മരണത്തിന്റെയോപ്പം ഒന്നും മിണ്ടാതെ നടന്നു കളഞ്ഞ മഹാനുഭാവന്‍.....!

സംഗീതം വരദാനമായ് ലഭിച്ച മനുഷ്യ ജന്മങ്ങള്‍ ദേവസംഗീതം പേറുന്ന ഗന്ധര്‍വജന്മങ്ങള്‍ ആണ് എന്ന മിത്തിനു ജീവന്‍ നല്‍കിയവരില്‍ ഈ പ്രതിഭ കൂടി ചേരുമ്പോള്‍ ഇനിയുമവശേഷിക്കുന്ന വളരുന്ന സംഗീതോപാസകര്‍ക്ക് ആ അനിര്‍വചനീയമായ കലയുടെ അനന്തമായ വിഹായസ്സിലേക്ക്
ഇനിയുമിനിയും പറന്നുയരാന്‍ ആവേശം ചിറകില്‍ തൂവലായ് തീര്‍ന്നു കരുത്ത്‌ പകരുന്നു.. സ്വന്തം ചിരിമുത്തുകള്‍ കോര്‍ത്തെടുത്തു ഒരു ചിലങ്ക പണിതു , ആ ചിലങ്കയെ തംബുരുവായ് കരുതി മരണത്തിന്റെ നിശബ്ദതയ്ക്കു കനം വയ്ക്കുമ്പോള്‍ കിലുക്കി നോക്കാന്‍ അല്ലെങ്കില്‍ ആ കറുത്ത നിശബ്ദതയെ കീറിമുറിക്കാന്‍ മാഷ് ഒപ്പം കൊണ്ടു പോയിട്ടുണ്ടാവണം..
മരണത്തിലും സംഗീതം അമത്വമാണെന്നു തെളിയിക്കുവാന്‍ കാല്പനികത നിറഞ്ഞ അദ്ധേഹത്തിന്റെ ഭാവന സമ്പന്നത ശ്രമിച്ചിരിക്കും..
തീര്‍ച്ചയാണത്,

ഒരു പക്ഷെ..ഇന്നദേഹം തനിക്ക് മുന്‍പേ കടന്നു പോയ സംഗീതോപാസകരോടൊപ്പം ചേര്‍ന്ന്, സപ്തസ്വരങ്ങള്‍ക്ക് പുടവ്വയുടുപ്പിച്ച് ദേവസദസ്സിലെ ദേവ വൃന്ദങ്ങളെയും സുര സുന്ദരിമാരെയും രസിപ്പിക്കുന്നുണ്ടാകും.. അങനെ തന്നെയാകട്ടെ……………. പക്ഷെ..,
ഇവിടെ ദൈവത്തിന്റെയീ നാട്ടില്‍ അദ്ദേഹം മരണമില്ലാത്തവനായി കഴിയുന്നു..“ആ ഭാവന സമ്പന്നത അമരത്വം നല്കിയ ഗാനങ്ങളിലൂടെ......."


നീലാംബരിയിലും ശ്രീരാഗത്തിലും വിരിയിചിറക്കിയ പ്രണയ ഗാനങ്ങള്‍ കരിങ്കല്‍ ഹൃദയങ്ങളിലും അനിര്‍വചനീയമായ നോവുണര്‍ത്തുമ്പോള്‍ (ഒരുപക്ഷേഒരു പ്രണയത്തിന്റെ ഉറവയും കിനിയുന്നുണ്ടാകും) അമൃതവര്‍ഷിണിയില്‍ മെനഞ്ഞെടുത്തവ പുല്‍നാമ്പുകളില്‍ മഴയെന്നപോലെ, ഹൃദയങ്ങളില്‍ നിലാ നൂലില്‍ തീര്‍ത്ത മഴയായ് പെയ്തിറങ്ങുമ്പോള്‍ അല്ലയോ ശില്പീ അങ്ങ് എവിടേയ്ക്കാണ് മറഞ്ഞു കളയാന്‍ ശ്രമിച്ചത്.....? മരണമെന്നവല്ക്കലത്തിനുളളിലോ..?കഴിയില്ലാ. തീര്‍ച്ചയാണ്.....

സംഗീതത്തിനു മരണമില്ലായ്മ നല്‍കാന്‍ ശ്രമിച്ചവരുടെ കൂട്ടത്തില്‍ കൂടിയ അങ്ങും അവിടുന്നു ഈണം പകര്‍ന്നു അമരത്വം നല്കിയ ഗാനങ്ങള്‍ക്കൊപ്പം..
എന്നും ചിരന്ജീവിയായ്‌ തന്നെ കഴിയും; "മലയാളിയുടെ…., മനുഷ്യന്റെ മനസ്സില്‍സംഗീതാസ്വാദനത്തിന്റെ അവസാന കണികയും മരിക്കും വരെ......"

സ്നേഹാദരങ്ങളോടെ.....


<

6 comments:

  1. രവീന്ദ്രന്‍ മാഷിനെക്കുറിച്ചുള്ള ഈ സ്മരണാഞ്ജലിയില്‍ ഞാനും പങ്കുചേരുന്നു.......

    ReplyDelete
  2. Maashe.... U wr one of the greatest treasure God gave us...but he broke our hearts to prove the best is always his...And u left us forever to be with him.Maashe..your absence is always an incurable ache....but still ur alive and will always shine in our hearts....

    with Tearful eyes & heavy heart
    I remain
    Nisha

    ReplyDelete
  3. റഫീസാബിന്‍റെ ഒരുഗാനത്തിലിപ്രകാരമൊരു വരിയോര്‍മയിലുണ്ട്:
    ‘മര്‍കര്‍ വാപസ് കോനായാ ഹെ മേ മര്‍കര്‍ ആയാ....’
    ചിലരങ്ങിനെയാ,രാഗവും താളവും മേളവുമില്ലാത്തിടത്തേക്ക്
    മറഞ്ഞാലും..മുഗ്ദ്ധസ്മരണകള്‍ തന്നേച്ചുപൊയ്ക്കളയും..
    രവീന്ദ്രന്‍ മാഷെപ്പോലെ....

    ReplyDelete
  4. um...nalla ezhuthu..thudaroo

    ReplyDelete
  5. സംഗീതത്തിനു മരണമില്ല .....പാട്ടുകളെ സ്നേഹിക്കുന്നവരുടെ മനസ്സില്‍ ഒരു നേര്‍ത്ത വിങ്ങലായി രവീന്ദ്രന്‍ മാഷ് ഉണ്ടാകും...

    ReplyDelete