Friday 29 January 2010

പ്രിയേ നിനക്കായി............

പ്രിയേ നിനക്കായി............
എന്‍ മനമാകുന്ന പൊന്‍മണി മുറ്റത്ത്‌
വിടര്‍ന്നു വിലസും പനിനീര്‍ പൂവേ
നിന്‍ പരിമളമിന്നാര്‍ക്ക് വേണ്ടി
നീ കാന്തി ചൊരിയുവതാര്‍ക്ക് വേണ്ടി

നയനാഭിരാമമാം നിന്‍റെപൂമേനിയില്‍
തളിരാര്‍ന്നു നില്‍ക്കുന്നു നിറയൌവ്വനം
വിരല്‍സ്പര്‍ശമേല്‍കാന്‍‍ കൊതിച്ചിടും
വീണതന്‍, കമനീയമായൊരു തന്ത്രിപോലെ

നിന്‍ മടിതട്ടിലെ പീയൂഷമുണ്ണുവാന്‍
ഈ കരിവണ്ടിന്നു പോരട്ടെയോ
നിന്നകതാരിലെ വാതായനങ്ങള്‍
ഈയെനിക്കായി നീ തുറന്നീടുമോ

നിന്‍മനമാകും പോന്നമ്പലത്തിലെ
ദേവനായെന്നെ പ്രതിഷ്ടിക്കുമോ
പൂജക്കെടുത്തീടാന്‍ നിന്‍ ദളം മാത്രം
നീയെനിക്കായി നല്‍കീടുമോ..?

മന്ദസമീരനില്‍ നൃത്തമാടും നിന്‍റെ
ശ്രിംഗാരം ഞാനൊന്ന് കണ്ടോട്ടെ
മഞ്ഞിന്‍ കണത്തെ മാറേറ്റി നില്‍ക്കുന്ന
നിന്നെ ഞാനൊന്നിനി പുണര്‍ന്നോട്ടെ പെണ്ണെ
നിന്നിലെ നിന്നില്‍ ഞാനലിഞ്ഞോട്ടെ...?


3 comments:

  1. കവിത നന്നായിട്ടുണ്ട് കേട്ടോ . പിന്നെ , heading മലയാളത്തില്‍ ആക്കിയാല്‍ നന്നാവും, word verification ഒഴിവാക്കിയാല്‍ കൂടുതല്‍ നന്നാവും

    ReplyDelete
  2. ഏട്ടാ .........കവിത നന്നായിരിക്കുന്നു ......

    ReplyDelete